Skip to main content

Posts

Showing posts from August, 2010

software engineer

    മൂക്കില്‍ വിരലിട്ട് മൂക്കള എടുത്ത് ഉരുട്ടി വിവിധ ആകൃതിയില്‍ ശില്പ കല നടത്തുക... മൂത്രം ഒഴിക്കുമ്പോള്‍ ചിത്രം വരയ്ക്കുക...കീശയിലെ മഞ്ചാടിക്കുരുവും പളുങ്ക് ഗോട്ടികളും ഉണ്ടാക്കുന്ന താളം കേള്‍ക്കാന്‍ ആഞ്ഞു പായുക... പറന്നു വിളക്കിന്മേല്‍  വീണു പഠിക്കാന്‍ സമ്മതിക്കാത്ത വണ്ടിനെ പിടിച്ചു കാലുകള്‍ വെട്ടി മലത്തി കിടത്തി അതിന്‍റെ വെപ്രാളം കാണുക... പ്ലാവില ഒ ടിച്ച് പശ കൊണ്ട് കളിക്കുക... മഴ പെയ്യുമ്പോള്‍ ഇറയത്തെ വെള്ളത്തില്‍ വാ തുറന്നു കാണിക്കുക... വടക്കെ പറമ്പത്ത് നട്ടിരിക്കുന്ന കപ്പ കമ്പുകള്‍ ഇടക്കിടെ പൊരിച്ചു നോക്കി മുളച്ചോ എന്ന് നോക്കുക... പഴത്തൊലി പശുവിനു കൊടുക്കാതെ അതിനെ വട്ടം ചുറ്റിക്കുക... പാടത്തെ തുമ്പ പൂവിന്മേല്‍ ഇരിക്കുന്ന പൊട്ടന്‍ തുമ്പിയെ പിടിച്ചു അതിന്‍റെ വാലിന്മേല്‍ ഓല നാരു കെട്ടി ഹെലികൊപ്ട്ടര്‍ പറത്തുക... പറമ്പത്ത് കുറുകെ ഒഴുകുന്ന ചാലില്‍ "നെറ്റി മേല്‍ കുത്തുള്ള" മീനിനെ തുപ്പി തുപ്പി വശീകരിച്ചു വെള്ളം ചവിട്ടി തെറിപ്പിച്ചു പിടിച്ച്‌ അതിനെ ചേമ്പിലയില്‍ കൊണ്ടുവന്നു ഹോര്‍ലിക്ക്സ് കുപ്പിയില്‍ വളര്‍ത്തുക...പുളിങ്കൊമ്പില്‍ ഇരുന്നു കൂകുന്ന കുയിലിനെ കൊഞ്ഞനം കാട്ടി പറ...